kollamcity
other
|
|
കുടുംബശ്രീ ഉത്‌പന്നങ്ങളുടെ വിപണനത്തിനു മുന്‍കൈയെടുക്കുംമന്ത്രി പാലോളി
ആയൂര്‍: കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണനത്തിന് മെച്ചപ്പെട്ട സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്ന് തദ്ദേശസ്വയംഭരണമന്ത്രി പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു. ഇടമുളയ്ക്കല്‍ ഗ്രാമപ്പഞ്ചായത്ത് ഇ.എം.എസ്.ഭവനപദ്ധതി രണ്ടാംഘട്ടവും കുടുംബശ്രീ വാര്‍ഷികാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുടുംബശ്രീ പ്രവര്‍ത്തകര്‍ വായ്പകളെടുത്തത് തിരിച്ചടയ്ക്കാന്‍ മാതൃക കാട്ടിയതായി മന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം നടപ്പാക്കിയത് കേരളത്തില്‍ മാത്രമാണ്. ഇതിന്റെ ഗുണഫലങ്ങള്‍ വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കാണാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് റംലി എസ്.റാവുത്തര്‍ അധ്യക്ഷത വഹിച്ചു.
സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍ ഇന്ദുലേഖ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍.ലളിതാഭായി, രാധ രാജേന്ദ്രന്‍, കെ.ബാലചന്ദ്രന്‍ പിള്ള, മുന്‍ എം.എല്‍.എ. പുനലൂര്‍ മധു, കെ.ബാബു പണിക്കര്‍, എം.സലിം, സി.മോഹനന്‍ പിള്ള, എന്‍.ആര്‍.ഗോപന്‍, കെ.സി.ജോസ്, ഷാജിവാസ്, പി.അനില്‍ കുമാര്‍, എസ്.രവീന്ദ്രന്‍ പിള്ള, അജയകുമാര്‍, അഡ്വ.വി.രവീന്ദ്രനാഥ്, കൈപ്പള്ളി മാധവന്‍ കുട്ടി, ശിവപ്രസാദ്, പ്രതിഭ ബി.നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വികസനകാര്യ ചെയര്‍മാന്‍ എം.സജാദ് സ്വാഗതവും സെക്രട്ടറി ജി.ശ്രീകുമാര്‍ നന്ദിയും പറഞ്ഞു. നേരത്തേ സെമിനാറില്‍ ബീന, അഡ്വ.ഗ്രീഷ്മ പ്രകാശം എന്നിവര്‍ ക്ലാസ് നയിച്ചു.
സഹകരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ച സമൂഹത്തിന് ആവശ്യംമന്ത്രി പി.കെ.ഗുരുദാസന്‍
കൊല്ലം: ജനങ്ങളുടെ ആവശ്യങ്ങളുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സഹകരണപ്രസ്ഥാനത്തിന്റെ വളര്‍ച്ച സമൂഹത്തിനാവശ്യമാണെന്ന് മന്ത്രി പി.കെ.ഗുരുദാസന്‍. കൊല്ലം സഹകരണ അര്‍ബന്‍ ബ!...
യുവതിയെ കൊലപ്പെടുത്തി മാലിന്യക്കൂമ്പാരത്തില്‍ ഒളിപ്പിച്ച സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍
കടയ്ക്കല്‍: വനമേഖലയിലെ മാലിന്യ ക്കൂമ്പാരത്തില്‍ യുവതിയുടെ മൃതദേഹം കാണപ്പട്ട സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. യുവതിയെ കൊലപ്പെടുത്തി മാലിന്യത്തിനുള്ളില്‍ ഒളിപ്പിക്കുകയായി...


