kollamcity

other

സഹകരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ച സമൂഹത്തിന് ആവശ്യംമന്ത്രി പി.കെ.ഗുരുദാസന്‍

കൊല്ലം: ജനങ്ങളുടെ ആവശ്യങ്ങളുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സഹകരണപ്രസ്ഥാനത്തിന്റെ വളര്‍ച്ച സമൂഹത്തിനാവശ്യമാണെന്ന് മന്ത്രി പി.കെ.ഗുരുദാസന്‍. കൊല്ലം സഹകരണ അര്‍ബന്‍ ബാങ്ക് പ്ലാറ്റിനം ജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാമ്പത്തിക, വിദ്യാഭ്യാസ, ആരോഗ്യമേഖലകളില്‍ സഹകരണപ്രസ്ഥാനം സുപ്രധാനപങ്ക് വഹിക്കുന്നു. പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ ഉന്നതനിലവാരം പുലര്‍ത്താന്‍ സഹകരണപ്രസ്ഥാനത്തിന് കഴിയുന്നുണ്ട്. കൊല്ലം അര്‍ബന്‍ ബാങ്കിന്റെ പ്രവര്‍ത്തനപരിധി താലൂക്ക് അടിസ്ഥാനത്തില്‍ ഉയര്‍ത്തണമെന്ന നിര്‍ദ്ദേശത്തോട് യോജിക്കുന്നതായി മന്ത്രി പറഞ്ഞു. ബാങ്ക് പ്രസിഡന്റ് സി.വി.പദ്മരാജന്‍ അധ്യക്ഷനായി. മുന്‍മന്ത്രി കടവൂര്‍ ശിവദാസന്‍ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ ബാങ്ക് പ്രസിഡന്റ് ബി.എം.ഷെരീഫ്, കെ.ആര്‍.ചന്ദ്രമോഹന്‍, ജോര്‍ജ് ഡി.കാട്ടില്‍, ബി.ശിവന്‍ പിള്ള, ബി.രമണി അമ്മ എന്നിവര്‍ സംസാരിച്ചു. പ്രൊഫ. ജി.ശരത്ചന്ദ്രന്‍ നായര്‍ സ്വാഗതവും കെ.സോമയാജി നന്ദിയും പറഞ്ഞു.

കുടുംബശ്രീ ഉത്‌പന്നങ്ങളുടെ വിപണനത്തിനു മുന്‍കൈയെടുക്കുംമന്ത്രി പാലോളി

ആയൂര്‍: കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണനത്തിന് മെച്ചപ്പെട്ട സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്ന് തദ്ദേശസ്വയംഭരണമന്ത്രി പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു. ഇടമുő...

യുവതിയെ കൊലപ്പെടുത്തി മാലിന്യക്കൂമ്പാരത്തില്‍ ഒളിപ്പിച്ച സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍

കടയ്ക്കല്‍: വനമേഖലയിലെ മാലിന്യ ക്കൂമ്പാരത്തില്‍ യുവതിയുടെ മൃതദേഹം കാണപ്പട്ട സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. യുവതിയെ കൊലപ്പെടുത്തി മാലിന്യത്തിനുള്ളില്‍ ഒളിപ്പിക്കുകയായി...