kollamcity
other
|
|
യുവതിയെ കൊലപ്പെടുത്തി മാലിന്യക്കൂമ്പാരത്തില്‍ ഒളിപ്പിച്ച സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍
കടയ്ക്കല്‍: വനമേഖലയിലെ മാലിന്യ ക്കൂമ്പാരത്തില്‍ യുവതിയുടെ മൃതദേഹം കാണപ്പട്ട സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. യുവതിയെ കൊലപ്പെടുത്തി മാലിന്യത്തിനുള്ളില്‍ ഒളിപ്പിക്കുകയായിരുന്നെന്ന് തെളിഞ്ഞു. കടയ്ക്കല്‍ ഇളമ്പഴന്നൂര്‍ നിസാം മന്‍സിലില്‍ ഹയറുന്നീസ (36)യാണ് കൊല്ലപ്പെട്ടത്. അഞ്ചല്‍ ചണ്ണപ്പേട്ടയില്‍ സഹോദരിയോടൊപ്പം താമസിക്കുന്ന തൃശ്ശൂര്‍ വടക്കാഞ്ചേരി ഇളനാട് പാറക്കോട് വീട്ടില്‍ പ്രസാദ് (27), സുഹൃത്ത് അഞ്ചല്‍ കൈനാടി കണിമംഗലത്തുവീട്ടില്‍ ധര്‍വേഷ് (21) എന്നിവരെയാണ് കടയ്ക്കല്‍ സി.ഐ. എസ്.റഫീഖിന്റെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം അറസ്റ്റുചെയ്തത്.
കുളത്തുപ്പുഴ സാംനഗറിലെ മാലിന്യ ക്കൂമ്പാരത്തിനിടയില്‍ തിങ്കളാഴ്ചയാണ് യുവതിയുടെ മൃതദേഹം കാണപ്പെട്ടത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഹയറുന്നീസയാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായി.
സംഭവം സംബന്ധിച്ച് പോലീസ് പറയുന്നത് ഇപ്രകാരം: ഏഴുവര്‍ഷമായി ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന ഹയറുന്നീസ അഞ്ചല്‍ മാസ്റ്റര്‍ പ്രിന്‍േറഴ്‌സില്‍ ജോലി നോക്കി വരികയായിരുന്നു. ഇതിനിടെ വര്‍ഷങ്ങള്‍ക്കുമുമ്പ് തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍വച്ച് ഹയറുന്നീസ നേമം സ്വദേശിയും വിമുക്തഭടനുമായ ചന്ദ്രകുമാറുമായി പരിചയപ്പെടുകയും അടുപ്പത്തിലാവുകയും ചെയ്തു. ഹയറുന്നീസയ്ക്കും രണ്ടു മക്കള്‍ക്കുമുള്ള വീട്ടുചെലവുകള്‍ ഉള്‍പ്പെടെ നോക്കിയിരുന്നത് ചന്ദ്രകുമാറായിരുന്നു. ഇയാള്‍ ഇളമ്പഴന്നൂരിലെ വീട്ടിലെത്തുന്നത് നാട്ടുകാര്‍ തടഞ്ഞതോടെ അഞ്ചലിലെ സ്ഥാപനത്തിലെ സന്ദര്‍ശകനായി .
മാസ്റ്റര്‍ പ്രിന്‍േറഴ്‌സിനു സമീപം ഗ്രാഷിയ ഇന്റീരിയര്‍ ഡെക്കറേഷന്‍ എന്ന സ്ഥാപനം നടത്തുന്ന പ്രസാദ് ഇതിനിടെ ഹയറുന്നീസയുമായി ഫോണ്‍ മുഖേന അടുപ്പത്തിലായി. എന്നാല്‍ ഹയറുന്നീസ തന്നെ കബളിപ്പിക്കുകയാണെന്നും ചന്ദ്രകുമാറുമായുള്ള അടുപ്പം മൂലമാണിതെന്നും പ്രസാദ് കരുതി.
ഇതിനിടെ ഒരാഴ്ചമുമ്പ് പ്രസാദ് ലോഹ്യത്തില്‍ ഹയറുന്നീസയെ ആയൂരില്‍ വിളിച്ചുവരുത്തി തന്റെ കാറില്‍ കയറ്റി. കാറില്‍ കരുതിയിരുന്ന ഉറക്ക ഗുളിക കലര്‍ത്തിയ പാനീയം നല്‍കി മയക്കി. തുടര്‍ന്ന് ഏനാത്ത്, തടിക്കാട് ഭാഗങ്ങളില്‍ കാറില്‍ കറങ്ങി. ഉച്ചയ്ക്ക് ചണ്ണപ്പേട്ടയിലെ വിജനമായ സ്ഥലത്തെത്തി. പിന്നീട് സുഹൃത്ത് ധര്‍വേഷിനെ വിളിച്ചുവരുത്തി. ഇരുവരും ചേര്‍ന്ന് കാറില്‍വച്ചുതന്നെ കഴുത്തില്‍ ഷാള്‍ മുറുക്കി ഹയറുന്നീസയെ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം രാത്രിവരെ കാറില്‍ സൂക്ഷിച്ചശേഷം ചാക്കിലാക്കി സാംനഗറില്‍ ചവറു കൂനയ്ക്കുള്ളില്‍ ഒളിപ്പിച്ചു.
രണ്ട് മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്ന ഹയറുന്നീസയുടെ കാള്‍ ലിസ്റ്റുകള്‍ പരിശോധിച്ചപ്പോഴാണ് പ്രതികളെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. തുടര്‍ന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കുടുംബശ്രീ ഉത്‌പന്നങ്ങളുടെ വിപണനത്തിനു മുന്‍കൈയെടുക്കുംമന്ത്രി പാലോളി
ആയൂര്‍: കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണനത്തിന് മെച്ചപ്പെട്ട സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്ന് തദ്ദേശസ്വയംഭരണമന്ത്രി പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു. ഇടമുő...
സഹകരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ച സമൂഹത്തിന് ആവശ്യംമന്ത്രി പി.കെ.ഗുരുദാസന്‍
കൊല്ലം: ജനങ്ങളുടെ ആവശ്യങ്ങളുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സഹകരണപ്രസ്ഥാനത്തിന്റെ വളര്‍ച്ച സമൂഹത്തിനാവശ്യമാണെന്ന് മന്ത്രി പി.കെ.ഗുരുദാസന്‍. കൊല്ലം സഹകരണ അര്‍ബന്‍ ബ!...


